പൊതുതെരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ;സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും

പൊതുതെരഞ്ഞെടുപ്പ് വേഗത്തിലാക്കാനുള്ള ഒരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മാർച്ച് രണ്ടാം വാരത്തിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ അർഝ സൈനിക മേധാവികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ചർച്ച നടത്തും. യോഗത്തിന് ശേഷം സംസ്ഥാനങ്ങളിൽ കമ്മീഷൻ സന്ദർശനം നടത്തും

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇതേ മാതൃകയിൽ തന്നെ ഇത്തവണയും തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. എന്നാൽ കൂടുതൽ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശമാണ് അർധ സൈനിക വിഭാഗങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനങ്ങളിലെ സന്ദർശനം ഫെബ്രുവരിയോടു കൂടി പൂർത്തിയാകും. ഇതിന് ശേഷം തീയതികൾ പ്രഖ്യാപിക്കും. ഏപ്രിൽ മാസത്തിൽ വോട്ടെടുപ്പ് തുടങ്ങി മെയ് മാസത്തിൽ പൂർത്തിയാകുന്ന വിധത്തിൽ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി.
 

Share this story