രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക്

parliment
രാജ്യസഭയിലെ ഒളിവുള്ള സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 56 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിമാരായാ ധർമേന്ദ്ര പ്രധാൻ, അശ്വിനി വൈഷ്ണവ്, ഭൂപേന്ദ്ര യാദവ്, മൻസൂഖ് മാണ്ഡവ്യ, നാരായൺ റാണെ, പുരുഷോത്തം രുപാല, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

Share this story