ഇലക്ടറൽ ബോണ്ട് കേസ്: സീരിയൽ നമ്പർ വെളിപ്പെടുത്തുന്നതിൽ എസ് ബി ഐ ഇന്ന് മറുപടി നൽകും

supreme court

ഇലക്ടറൽ ബോണ്ട് കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഇലക്ടറൽ ബോണ്ട് നമ്പർ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ എസ് ബി ഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു

പ്രസിദ്ധീകരിച്ച രേഖയിൽ സീരിയൽ നമ്പർ ഇല്ലാത്തത് എന്താണെന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ എസ് ബി ഐ ഇന്ന് മറുപടി നൽകും. കോടതി നിർദേശത്തെ തുടർന്ന് കൈമാറിയ ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 

ഇലക്ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനമാണ് സുപ്രിംകോടതി കഴിഞ്ഞ ദിവസം നടത്തിയത്. എസ്ബിഐ കോടതിയിൽ നൽകിയ കണക്കുകൾ അപൂർണ്ണമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കോടതി എസ്ബിഐ നിലവിൽ നൽകിയ രേഖകൾക്ക് പുറമേ ഇലക്ടറൽ ബോണ്ട് നമ്പറുകളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.

Share this story