ഇലക്ടറൽ ബോണ്ട് കേസ്: എസ് ബി ഐയുടേതടക്കം ഹർജികൾ ഇന്ന് സുപ്രിം കോടതിയിൽ

supreme court

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിം കോടതിയിൽ. ഇലക്ടറൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചുള്ള എസ് ബി ഐയുടെ ഹർജിയും എസ് ബി ഐക്ക് എതിരായ കോടതിയലക്ഷ്യ ഹർജിയുമാണ് ഇന്ന് പരിഗണിക്കുക. രേഖകൾ സമർപ്പിക്കാൻ ജൂൺ 30 വരെ സമയം അനുവദിക്കണമെന്നാണ് എസ് ബി ഐയുടെ ആവശ്യം

ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ വിവരങ്ങൾ കൈമാറാൻ മാർച്ച് ആറ് വരെയാണ് എസ് ബി ഐക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ രേഖകൾ ശേഖരിച്ച് ഹാജരാക്കാൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്നാണ് എസ് ബി ഐയുടെ ആവശ്യം. 

ഇതിന് പിന്നാലെയാണ് എസ് ബി ഐ കോടതി ഉത്തരവ് അനുസരിച്ചില്ലെന്ന് കാണിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും സിപിഎമ്മും കോടതിയലക്ഷ്യ ഹർജി നൽകിയത്. എസ് ബി ഐക്ക് സമയം നീട്ടി നൽകുകയാണെങ്കിൽ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ ലോകസഭാ ഇലക്ഷന് ശേഷം മാത്രമായിരിക്കും പുറത്തിറങ്ങുക. കേന്ദ്ര സർക്കാരും ഇത് തന്നെയാണ് ലക്ഷ്യമിടുന്നത്.
 

Share this story