തെരഞ്ഞെടുപ്പ് ബോണ്ട് കേസ്: സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും

supreme court

തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ഭരണഘടനാ സാധുതയിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികളിൽ വിധി പറയുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയാക്കിയ നിയമ ഭേദഗതിയാണ് സുപ്രീം കോടതിയുടെ പരിശോധനയ്ക്ക് വിധേയമായത്.

ബോണ്ടുകൾക്ക് അംഗീകാരം നൽകിയ 2017ലെ നിയമ ഭേദഗതി ചോദ്യം ചെയ്ത് നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികളിൽ വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, ജെബി പാർഡിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. 

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയാക്കിയ കേന്ദ്ര സർക്കാരിന്റെ 2017ലെ സാമ്പത്തിക നിയമ ഭേദഗതി, ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പ്രധാന വാദം. ഭേദഗതി നിയമം സാമ്പത്തിക നിയമമായി പരിഗണിച്ചത് നിയമ വിരുദ്ധമാണ്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് ശേഖരണത്തിന് സുതാര്യതയില്ല. ഫണ്ട് നൽകുന്നവരുടെ വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന നിയമം നിയമ വിരുദ്ധമാണ്. ഇത് വോട്ടർമാരുടെ അറിയാനുള്ള അവകാശം ഹനിക്കുന്നുവെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

Share this story