ഇലക്ടറൽ ബോണ്ട് കേസ്: എസ് ബി ഐക്ക് സുപ്രീം കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സുപ്രിം കോടതി എസ്ബിഐക്ക് നൽകിയിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇലക്ട്രിക്കൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം എന്നതാണ് സുപ്രിം കോടതി നിർദേശം. നിർദേശം പാലിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും എസ്ബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏത് പാർട്ടിക്കാണ് ബോണ്ടുകൾ ലഭിച്ചതെന്ന് തിരിച്ചറിയാനുള്ള ആൽഫ ന്യൂമറിക് നമ്പറുകൾ ഉൾപ്പെടെ വെളിപ്പെടുത്തണമെന്നാണ് നിർദേശം. വ്യാഴാഴ്ച അഞ്ചുമണിക്ക് മുൻപ് എസ്ബിഐ ചെയർമാനും മാനേജിംഗ് ഡയറക്ടറും സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം.

എസ്ബിഐയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ബിഐ പുറത്തുവിട്ട വിവരങ്ങൾ പൂർണ്ണമല്ലെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സുപ്രിം കോടതി വിമർശിച്ചിരുന്നു.

Share this story