ഇലക്ടറൽ ബോണ്ട്: തിരിച്ചറിയൽ നമ്പറടക്കം എല്ലാം വെളിപ്പെടുത്തണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി

ഇലക്ടറൽ ബോണ്ട് കേസിൽ തിരിച്ചറിയൽ നമ്പറടക്കം എല്ലാ വിവരങ്ങളും നൽകണമെന്ന് എസ് ബി ഐയോട് സുപ്രീം കോടതി. കോടതി ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂ എന്ന നിലപാട് അംഗീകരിക്കാനാകില്ല. വ്യാഴാഴ്ചക്കുള്ളിൽ എല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു

അതേസമയം വിധിയുടെ പേരിൽ വേട്ടയാടൽ നടക്കുന്നുവെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഹർജിക്കാർ മാധ്യമങ്ങൾ വഴി വിധി വേട്ടയാടലിന് ഉപയോഗിക്കുന്നുവെന്നും കേന്ദ്രം പറഞ്ഞു. എന്നാൽ ഉത്തരവും നിയമവും നടപ്പാക്കുന്നത് മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി

തിരിച്ചറിയൽ നമ്പറുകൾ പുറത്തുവന്നാൽ ഏത് ബോണ്ട് ഏത് രാഷ്ട്രീയപാർട്ടിക്ക് ലഭിച്ചെന്ന് കണ്ടെത്താൻ സാധിക്കും. നേരത്തെ വിവരങ്ങൾ കൈമാറിയ എസ് ബി ഐ ബോണ്ടുകളുടെ നമ്പർ കൈമാറിയിരുന്നില്ല. ഇതേ തുടർന്നാണ് കോടതി വീണ്ടും ഇടപെട്ടത്.
 

Share this story