രാജ്യത്ത് അഴിമതി ഇല്ലാതാക്കി; എല്ലാ വിഭാഗങ്ങളിലും വികസനമെത്തിയെന്നും ധനമന്ത്രി

budget

ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു

മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരും. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമാക്കി. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിച്ചു. കർഷകരുടെയും പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. രാജ്യത്ത് അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി പറഞ്ഞു

എല്ലാ വിഭാഗങ്ങളിലും വികസനമെത്തി. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചു. വിശ്വകർമ യോജനയിലൂടെ കരകൗശല തൊഴിലാളികൾക്ക് സഹായം എത്തിച്ചു. നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി. 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ കാർഷിക രംഗത്ത് യാഥാർഥ്യമാക്കി. 30 കോടി രൂപ സ്ത്രീകൾക്ക് മുദ്ര ലോൺ വഴി നൽകിയെന്നും ധനമന്ത്രി പറഞ്ഞു.
 

Share this story