തെലങ്കാനയിലെ ആശുപത്രിയിൽ ഏറ്റുമുട്ടൽ; കുപ്രസിദ്ധ ഗുണ്ടയെ പോലീസ് വെടിവെച്ചു കൊന്നു
Oct 21, 2025, 10:47 IST

പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗുണ്ടയെ ആശുപത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ പോലീസ് വെടിവെച്ചു കൊന്നു. തെലങ്കാനയിലാണ് സംഭവം. ഷെയ്ക്ക് റിയാസ് എന്ന ഗുണ്ടയാണ് കൊല്ലപ്പെട്ടത്. നിസാമാബാദിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം
പോലീസ് കോൺസ്റ്റബിളായ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ചയാണ് ഇയാൾ പ്രമോദിനെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മറ്റൊരാളുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾക്ക് പരുക്കേറ്റു.
കസ്റ്റഡിയിലെടുത്ത റിയാസിനെ പോലീസ് നിസാമാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ കാവലിലുണ്ടായിരുന്ന പോലീസിന്റെ തോക്ക് തട്ടിപ്പറിച്ച് പ്രതി വെടിയുതിർക്കാൻ ശ്രമിച്ചു. തുടർന്നുള്ള ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്.