പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയം

kashmir

ജമ്മു കാശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നിഹാമ ഗ്രാമത്തിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. 

കഴിഞ്ഞ മാസം പുൽവാമയിൽ സുരക്ഷാ ജീവനക്കാരുമായുള്ള ഏറ്റുമുട്ടലി ൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. 34കാരനായ ഡാനിഷ് ഐജാസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ അഹ്മദ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇല്ലാഹിബാഗ് സ്വദേശിയായ ഐജാസ് അഹ്മദ് ഷെയ്ഖ് എന്നയാളുടെ മകനാണ് ഡാനിഷ്.

Share this story