കാശ്മീരിലെ അനന്ത്‌നാഗിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്മീരിലെ അനന്ത്‌നാഗിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ അനന്ത്‌നാഗിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കാശ്മീർ ഐഎസ് വിഭാഗത്തിൽപ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു

കഴിഞ്ഞ ദിവസം ബീജ്പഹാരയിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ സാഹിദ് ദാസ് എന്ന ഭീകരനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Share this story