കാശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

kashmir

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു

രണ്ട് ഭീകരരെയാണ് ഇന്നലെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. ഇവരിൽ നിന്ന് എ കെ 47 തോക്കും ഒഒരു പിസ്റ്റളും അടക്കം ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.
 

Share this story