കാശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

kashmir

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. വാനിഗാം പയീൻ ക്രീരി മേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. 

കഴിഞ്ഞ ദിവസം രാജസ്ഥാൻ അതിർത്തിയിൽ ബാർമറിന് സമീപം അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് സ്വദേശികളെ സൈന്യം വധിച്ചിരുന്നു. ഇവരിൽ നിന്ന് മൂന്ന് കിലോ ഗ്രാം തൂക്കം വരുന്ന മയക്കുമരുന്നും കണ്ടെത്തിയിരുന്നു.
 

Share this story