കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ പോലീസ് വധിച്ചു. സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരെ വധിച്ചത്

രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്

കഴിഞ്ഞ ദിവസം പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തിരുന്നു. ഒരു വ്യോമസേനാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
 

Share this story