ജമ്മു കാശ്മീരിലെ കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു ജവാന് പരുക്ക്
Sep 8, 2025, 10:34 IST

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഭീകരരുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടൽ. ഒരു ജവാന് ഏറ്റുമുട്ടലിൽ പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്.
ജമ്മു കാശ്മീർ പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഓപറേഷനിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. രണ്ട് ഭീകരർ വനത്തിലുണ്ടെന്നാണ് വിവരം.
പരുക്കേറ്റ ജവാനെ ശ്രീനഗറിലെ സൈനികാശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പ്രദേശത്തേക്ക് എത്തിയത്. ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.