ഉറക്കത്തിൽ അപസ്മാരം; ടെലിവിഷൻ താരം അനുജ് താക്കൂർ അന്തരിച്ചു

അനുരാജ്

മുംബൈ: ടെലിവിഷൻ താരം അനുജ് താക്കൂർ(33) അന്തരിച്ചു. ഉറക്കത്തിലുണ്ടായ അപസ്മാരമാണ് മരണകാരണമെന്നാണ് വിവരം. സുഹൃത്തുക്കളാണ് ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ധൂം മച്ചാവോ ധൂം, ബന്ധൻ സാഥ് ജൻമോൻ കാ, ബീന്ദ് ബനൂഗാ ഘോഡി ചഡൂംഗ എന്നീ ഷോകളിലൂടെ ശ്രദ്ധേയനാണ് അനുജ്. ഒക്റ്റോബർ 27-നാണ് അന്തരിച്ചത്. മുംബൈ ഓഷിവാരയിലുള്ള അദ്ദേഹത്തിന്‍റെ വസതിയിൽ വച്ചായിരുന്നു മരണം.

ദിവസവും രാവിലെ 4.30-ന് ഉണർന്ന് വ്യായാമം ചെയ്യുന്ന ശീലമുള്ള ആളായിരുന്നു അനുജ്. എന്നാൽ സംഭവദിവസം അലാം അടിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ അപസ്മാരം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു.

Tags

Share this story