ടിക്കറ്റ് എടുത്തില്ലെങ്കിലും റെയിൽവേക്ക് കോളാണ്; പിഴയായി വാങ്ങിയെടുത്തത് 1781 കോടി രൂപ

train

2025 സാമ്പത്തിക വർഷത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്നും റെയിൽവേ ഈടാക്കിയത് 1781 കോടി രൂപയെന്ന് റിപ്പോർട്ട്. ലോക്‌സഭയിൽ ഒരു ചോദ്യത്തിന് ഉത്തരമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവർ പിഴയടക്കം നൽകേണ്ടി വരുമെന്ന മുന്നറിയിപ്പ് റെയിൽവേ സ്റ്റേഷനുകളിൽ തുടർച്ചയായി നൽകിയിട്ടും നിരവധി പേർ ഇപ്പോഴും ടിക്കറ്റിനോട് അലർജി കാണിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1989ലെ റെയിൽവേ ആക്ട് പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്

പരിശോധനയിൽ പിടിക്കപ്പെട്ടാൽ യാത്രക്കാരൻ സഞ്ചരിച്ച ദൂരത്തിനുള്ള പൂർണമായ യാത്രാ നിരക്കും കുറഞ്ഞത് 250 രൂപ പിഴയും നൽകേണ്ടി വരും. അതേസമയം 2025ൽ റെയിൽവെ പുതിയ 200 ട്രെയിനുകൾ അവതരിപ്പിച്ചെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. 28 വന്ദേഭാരത്, 26 അമൃത് ഭാരത്, രണ്ട് നമോ ഭാരത് റാപിഡ് ട്രെയിനുകൾ അടക്കമാണിത്‌
 

Tags

Share this story