മുൻ കാമുകിയെ കുത്തിക്കൊന്ന് ശരീരം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളി; യുവാവ് അറസ്റ്റിൽ

vinay

ഉത്തർപ്രദേശിലെ ആഗ്രയിൽ എച്ച് ആർ മാനേജരായ യുവതിയെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി ചാക്കുകളിലാക്കി കനാലിൽ തള്ളിയ യുവാവ് അറസ്റ്റിൽ. സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമയാണ്(30) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ്‌നെ(30) പോലീസ് അറസ്റ്റ് ചെയ്തു

മിങ്കിയും വിനയും നേരത്തെ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ വിനയ് ആഗ്രഹിച്ചെങ്കിലും മിങ്കി വിസമ്മതിച്ചതോടെ തർക്കമുണ്ടായി. പിന്നാലെ ഇരുവരും വേർപിരിഞ്ഞു. ഇതിനിടിയലും ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ജനുവരി 24നാണ് മിങ്കിയെ വിനയ് കൊലപ്പെടുത്തുന്നത്

കത്തി കൊണ്ട് കുത്തിവീഴ്ത്തിയാണ് കൊലപാതകം നട്തതിയത്. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ചാക്കുകളിൽ പൊതിഞ്ഞ് കനാലിലേക്ക് തള്ളി. ഒരു ചാക്ക് യമുന നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ചും ഇയാൾ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
 

Tags

Share this story