എക്‌സിറ്റ് പോളുകൾ മാധ്യമ ഉപഭോഗത്തിനായി നിർമിച്ചത്, ഒരു മൂല്യവുമില്ല: മമത ബാനർജി

യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങളെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എക്‌സിറ്റ് പോളുകൾക്ക് ഒരു വിലയുമില്ല. 2016, 2019, 2021 വർഷങ്ങളിൽ എക്‌സിറ്റ് പോൾ എങ്ങനെയാണ് നടന്നതെന്ന് കണ്ടിരുന്നു. പ്രവചനങ്ങളൊന്നും സത്യമായിരുന്നില്ല

ഈ എക്‌സിറ്റ് പോളുകൾ മാധ്യമ ഉപഭോഗത്തിനായി രണ്ട് മാസം മുമ്പ് ചിലർ വീട്ടിൽ നിർമിച്ചതാണ്. അവക്ക് ഒരു മൂല്യവുമില്ല. റാലികളിലെ ജനങ്ങളുടെ പ്രതികരണം എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെക്കുന്നില്ല. 

ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിച്ച രീതിയും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ ക്വാട്ട മുസ്ലിംകൾ എടുത്തുകളയുന്നുവെന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിനാൽ മുസ്ലിംകൾ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.  സി.പി.എമ്മും കോൺഗ്രസും ബംഗാളിൽ ബി.ജെ.പിയെ സഹായിച്ചതായി കരുതുന്നുവെന്ന ആരോപണവും മമത ഉന്നയിച്ചു.
 

Share this story