എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ എക്‌സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചു

മാസപ്പടി വിവാദത്തിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി എക്‌സാലോജിക്.  മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയാണ് എക്‌സാലോജിക്ക്. എക്‌സാലോജികിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേന്ദ്ര സർക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് ഹർജിയിലെ എതിർകക്ഷികൾ.


കുൽക്കർണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹർജി നൽകിയത്. സിഎംആർഎല്ലിൽ നിന്നും കെഎസ്‌ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്‌ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോൾ അന്വേഷണത്തിനെതിരെ എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.


എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസിയും നേരത്തെ കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉടൻ മറുപടി നൽകും. ഇന്നലെ കെഎസ്‌ഐഡിസിയുടെ കോർപറേറ്റ് ഓഫീസിൽ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയിരുന്നു. 

Share this story