മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; നാല് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

factory blast

മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം. അപകടത്തിൽ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഫാക്ടറിക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 

ബോയ്‌ലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സ്‌ഫോടനമുണ്ടായത്. ഡോംബിവ്‌ലി എംഐഡിസി സമുച്ചയത്തിന്റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയ്‌ലറുകൾ പൊട്ടിത്തെറിച്ചാണ് അപകടം

തീപിടിത്തത്തിന് പിന്നാലെ രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകരുകയും വീടുകൾക്ക് തീ പടരുകയും ചെയ്തു. സ്‌ഫോടനത്തിലും തീപിടിത്തത്തിലും മുപ്പതിലധികം പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്‌
 

Share this story