മധ്യപ്രദേശിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; ആറ് പേർ മരിച്ചു

mp

മധ്യപ്രദേശിലെ ഹാർദയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

വൻ സ്‌ഫോടനമാണ് നടന്നതെന്നും സമീപപ്രദേശത്തേക്ക് വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം വ്യാപിച്ചതായും പ്രദേശവാസികൾ പറയുന്നു. അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്

സംഭവസമയത്ത് 150ഓളം ജീവനക്കാരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. മുഖ്യമന്ത്രി അധികൃതരോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. പരുക്കേറ്റവരെ ചികിത്സിക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
 


 

Share this story