ശിവകാശിയിലെ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; എട്ട് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

sivakashi

തമിഴ്‌നാട്ടിൽ വീണ്ടും പടക്ക നിർമാണശാലയിൽ സ്‌ഫോടനമുണ്ടായി വൻ ദുരന്തം. ശിവകാശിയിലെ പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്

അപകടത്തിൽ അഞ്ച് സ്ത്രീകളടക്കം എട്ട് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്കനിർമാണശാലയിലെ ജോലിക്കാരാണ്.
 

Share this story