തമിഴ്‌നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം; നാല് തൊഴിലാളികൾ മരിച്ചു, എട്ട് പേർക്ക് പരുക്ക്

blast

തമിഴ്‌നാട്ടിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് തൊഴിലാളികൾ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിലാണ് അപകടം

വെടിമരുന്ന് സൂക്ഷിച്ച ഗോഡൗണിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു. ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

അപകടത്തിന് പിന്നാലെ പ്രദേശവാസികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ക്വാറിക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം
 

Share this story