ചെന്നൈയിലെ ഐഒസി പ്ലാന്റിൽ സ്‌ഫോടനം; ഒരു തൊഴിലാളി മരിച്ചു

ioc

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ സ്ഫോടനം. ചെന്നൈ തൊണ്ടിയാർപേട്ടിലുള്ള പ്ലാന്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു തൊഴിലാളി മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഐഒസിഎൽ പ്ലാന്റിന് ഉള്ളിലെ സ്ലഡ്ജ് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പൊലീസും അഗ്‌നിശമനസേനയും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. അപകട കാരണം ഇതുവരെ അറിവായിട്ടില്ല.

Share this story