ബംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം; നാല് പേർക്ക് പരുക്ക്

ബംഗളൂരു വൈറ്റ് ഫീൽഡിൽ സ്‌ഫോടനം. രാമേശ്വരം എന്ന കഫേയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരുക്കേറ്റു. 

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബാഗിൽ സൂക്ഷിച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. 

ബംഗളൂരുവിലെ പ്രശസ്തമായ ഫുഡ് ജോയിന്റുകളിൽ ഒന്നാണ് രാമേശ്വരം കഫേ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല


 

Share this story