ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം; രണ്ട് പേർ കൂടി എൻഐഎയുടെ കസ്റ്റഡിയിൽ

cafe

ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. ഇവർക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു. എവിടെ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് എൻ.ഐ.എ വ്യക്തമാക്കിയിട്ടില്ല.


അന്വേഷണ ഏജൻസികളും എൻ.ഐ.എയും സംസ്ഥാന സ്പെഷ്യൽ വിംഗും വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ബംഗളുരുവിലെ മതപഠന കേന്ദ്രത്തിന് സമീപം ഉപേക്ഷിച്ച തൊപ്പിയിൽ നിന്ന് പ്രതിയുടെ മുടിയുടെ സാമ്പിളുകൾ ലഭിച്ചിരുന്നെന്നും ഇവ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും എൻ.ഐ.എ പറഞ്ഞു. സ്‌ഫോടനം നടത്തുന്നതിന് രണ്ടുമാസം മുൻപ് പ്രതികൾ അയൽ സംസ്ഥാനങ്ങളിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Share this story