നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിൽ സ്‌ഫോടനം; 9 മരണം

Maharashtra

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ സ്ഫോടനം. അപകടത്തിൽ ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.

ഇന്നു രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. നാഗ്പൂരിലെ ബസാർഗാവ് ഗ്രമത്തിലെ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്‍റിൽ പാക്കിങ്ങിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ വകുപ്പിന് ആവശ്യമായ സ്ഫോടക വസ്തുക്കൾ വിതരണം ചെയ്യുന്ന ദൗത്യം ഈ കമ്പനിക്കാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this story