യുപി കാൺപൂരിൽ സ്‌ഫോടനം; പൊട്ടിത്തെറിയുണ്ടായത് പാർക്ക് ചെയ്ത സ്‌കൂട്ടറിൽ, 12 പേർക്ക് പരുക്ക്

kanpur

ഉത്തർപ്രദേശിലെ കാൺപൂരിൽ സ്‌ഫോടനം. മാർക്കറ്റിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്‌കൂട്ടറുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. 12 പേർക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. 

കാൺപൂരിലെ തിരക്കേറിയ മാർക്കറ്റുകളിലൊന്നായ മെസ്റ്റൺ റോഡിൽ ഇന്നലെ സന്ധ്യയോടെയാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. നിയമവിരുദ്ധമായി സൂക്ഷിച്ച് വെച്ച പടക്കങ്ങളോ അല്ലെങ്കിൽ ബാറ്ററിയോ പൊട്ടിത്തെറിച്ചതാകാമെന്നാണ് സംശയിക്കുന്നത്

സ്‌ഫോടനത്തിന്റെ ശബ്ദം 500 മീറ്റർ അകലെ വരെ കേട്ടതായാണ് വിവരം. വഴിയോര കച്ചവട കേന്ദ്രങ്ങൾക്ക് സാരമായ നാശനഷ്ടങ്ങളുണ്ടായി. സ്‌ഫോടന ശബ്ദത്തിന് പിന്നാലെ പുകയും തീയും ഉയർന്നതോടെ ആളുകൾ പരിഭ്രാന്തരാകുകയും ചെയ്തു.
 

Tags

Share this story