ഡൽഹിയിൽ വീണ്ടും സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്; പോലീസ് പരിശോധന നടത്തുന്നു
ഡൽഹിയിൽ വീണ്ടും സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ. മഹിപാൽപുരിലാണ് സ്‌ഫോടന ശബ്ദം കേട്ടത്. ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. റാഡിസൺ ഹോട്ടലിന് സമീപത്താണ് സ്‌ഫോടനശബ്ദം കേട്ടത്. രാവിലെ 9.18നാണ് ഫയർ ഫോഴ്‌സിന് വിവരം ലഭിച്ചത്. ഡൽഹി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
അതേസമയം ചെങ്കോട്ട സ്ഫോടനക്കേസ് പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി അന്വേഷണ സംഘം പറയുന്നു. ഐ20, എക്കോ സ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി പ്രതികൾ വാങ്ങിയതായാണ് സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായി അന്വേഷണ സംഘം പറയുന്നു
നാല് നഗരങ്ങളിൽ രണ്ട് പേരടങ്ങുന്ന നാല് സംഘങ്ങളായി തിരിഞ്ഞ് സ്ഫോടനം നടത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി സിഗ്‌നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയം നടത്തി. ഡിസംബർ ആറിന് ഉത്തരേന്ത്യയിൽ വലിയ രീതിയിൽ സ്ഫോടനങ്ങൾ നടത്താനായിരുന്നു പ്രതികളുടെ പദ്ധതി
