വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കയിൽ; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച
Feb 4, 2026, 08:29 IST
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കയിലെത്തി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ഇരുവരും സ്വാഗതം ചെയ്തു. കരാർ പ്രകാരം ചില ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയ്ക്കാൻ യുഎസ് തീരുമാനിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വിദേശകാര്യമന്ത്രി അമേരിക്കയിലെത്തിയത്. ഇന്ത്യ-അമേരിക്ക ബന്ധം ഊർജിതപ്പെടുത്താനുള്ള നടപടികൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരുനേതാക്കളും പറഞ്ഞു.
വാഷിംഗ്ടണിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റുമായും ജയശങ്കർ ചർച്ച നടത്തി.
