അതിശൈത്യവും മൂടൽ മഞ്ഞും; ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

delhi

മൂടൽ മഞ്ഞും തണുപ്പും കനത്തതോടെ ന്യൂഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. താപനില 3.6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 3.8 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 

ശൈത്യം രൂക്ഷമായതോടെ ഡൽഹിയിലേക്കുള്ള 18 ട്രെയിനുകൾ ആറ് മണിക്കൂറോളം വൈകിയാണ് സർവീസ് നടത്തുന്നത്. ദൂരക്കാഴ്ച കുറവായതിനാൽ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള പല വിമാന സർവീസുകളും വൈകുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ് എന്നിവിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Share this story