വ്യാജ കഫ് സിറപ്പ്: മധ്യപ്രദേശിലും രാജസ്ഥാനിലുമായി 11 കുട്ടികൾ മരിച്ചു, നിരവധി കുട്ടികൾ ചികിത്സയിൽ

syrup

വ്യാജ മരുന്ന് ദുരന്തത്തിൽ രാജസ്ഥാനിലും മധ്യപ്രദേശിലുമായി മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. രണ്ടാഴ്ചക്കിടെയാണ് 11 കുട്ടികൾ മരിച്ചത്. നിരവധി കുട്ടികൾ ചികിത്സയിലുണ്ട്. 

1400ൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. വ്യാജ കഫ്‌സിറപ്പാണ് ദുരന്തമുണ്ടാക്കിയതെന്നാണ് സൂചന. കിഡ്‌നി തകരാറിലായതിനെ തുടർന്നാണ് കുട്ടികൾ മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലാണ് കൂടുതൽ മരണം

ഭരത്പൂർ, സിക്കാർ ജില്ലകളിൽ ചുമയുടെ സിറപ്പ് കഴിച്ചതിന് ശേഷം ആളുകളിൽ ഛർദി, മയക്കം, അസ്വസ്ഥത, തലകറക്കം, അസ്വസ്ഥത, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഭരത്പൂർ ജില്ലയിൽ ഈ മരുന്ന് വിതരണം ചെയ്യുന്നത് പിന്നാലെ നിരോധിച്ചിരുന്നു.

Tags

Share this story