കൊറോണ വൈറസിനെന്ന പേരിൽ മരുന്ന് വിറ്റ വ്യാജ ഡോക്ടർ അറസ്റ്റിൽ
Apr 2, 2020, 15:17 IST
കൊറോണ വൈറസിനുള്ള വാക്സിൻ എന്ന പേരിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. തമിഴ്നാട് റാണിപ്പേട്ട് ജില്ലയിലെ അമ്മൂരിലാണ് സംഭവം. ക്ലിനിക്ക് നടത്തിയിരുന്ന ആർ മാധവനാണ് അറസ്റ്റിലായത്. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ കഴിഞ്ഞ നാല് വർഷമായി പ്രദേശത്ത് ക്ലിനിക്ക് നടത്തി വരികയായിരുന്നു
കൊവിഡ് 19ന് തന്റെ പക്കൽ വാക്സിനുണ്ടെന്ന് ഇയാൾ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതോടെ നിരവധി പേർ ഇയാളുടെ അരികിലേക്ക് ചികിത്സ തേടിയെത്തി. പനി, ചുമ, ജലദോഷം, എന്നിവക്കെല്ലാം ഇയാൾ മരുന്ന് നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് ഇയാളുടെ ക്ലിനിക്കിൽ റെയ്ഡ് നടത്തുകയായിരുന്നു
ഇയാൾ ചികിത്സക്കായി ഉപയോഗിച്ചിരുന്ന മരുന്നുകൾ, സൂചികൾ, സിറിഞ്ചുകൾ എല്ലാം അധികൃതർ പിടിച്ചെടുത്തു.