കുടുംബ തർക്കം: ബംഗളൂരുവിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊന്നു
Feb 12, 2026, 12:13 IST
ബംഗളൂരു വിജ്ഞാന നഗറിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊന്നു. നാവികസേനയിൽ നിന്ന് വിരമിച്ച നവീൻചന്ദ്ര ഭട്ട്(60), ഡോ. ശ്യാമള ഭട്ട്(55) എന്നിവരാണ് ഫ്‌ളാറ്റിൽ വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ 33കാരനായ രോഹൻചന്ദ്ര ഭട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു
കുടുംബതർക്കമാണ് കൊലപാതകത്തിന് കാരണം. കത്തി കൊണ്ട് കുത്തിയെ ശേഷം രോഹൻ തന്നെയാണ് മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇരുവരും അപ്പോഴേക്കും മരിച്ചിരുന്നു
രക്തം വാർന്നാണ് ദമ്പതികളുടെ മരണം. ഇവരുടെ മകൾ യുഎസിലാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
