നരേന്ദ്ര മോദി മന്ത്രിസഭയിൽ കുടുംബവാഴ്ച; പട്ടിക പങ്കുവെച്ച് രാഹുൽ ഗാന്ധി

Rahul

നരേന്ദ്രമോദി മന്ത്രിസഭയിൽ കുടുംബവാഴ്ചയെന്ന് രാഹുൽ ഗാന്ധി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാഹുലിന്റെ പരിഹാസം. മോദി മന്ത്രിസഭയിലെ അംഗങ്ങൾ ഏതൊക്കെ നേതാക്കളുടെ ബന്ധുക്കളാണെന്ന പട്ടികയും രാഹുൽ എക്‌സിൽ പങ്കുവെച്ചു. 

പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും തലമുറകളെ കുടുംബവാഴ്ചയെന്ന് വിളിച്ചവർ സർക്കാർ കുടുംബങ്ങളിലേക്ക് അധികാരം കൈമാറുന്നതാണ് കാണുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്രമോദി എന്ന് വിളിക്കുന്നതെന്നും രാഹുൽ പറഞ്ഞു

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകൻ എച്ച് ഡി കുമാരസ്വാമി, മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ, റിൻചിൻ ഖാരുവിന്റെ മകൻ കിരൺ റിജിജു, എക്‌നാഥ് ഷിൻഡെയുടെ മകൾ രക്ഷാ ഖഡ്‌സെ, ചൗധരി ചരൺ സിംഗിന്റെ ചെറുമകൻ ജയന്ത് ചൗധരി, റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, ജയശ്രീ ബാനർജിയുടെ മരുമകൻ ജെപി നഡ്ഡ, ഓം പ്രകാശ് പാസ്വാന്റെ മകൻ കമലേഷ് പാസ്വാൻ തുടങ്ങി മോദി മന്ത്രിസഭയിലെ 20 നേതാക്കളുടെ പട്ടികയാണ് രാഹുൽ പങ്കുവെച്ചത്.
 

Share this story