പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ രാജൻ നദിയിൽ ചാടി ജീവനൊടുക്കി
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ രാജൻ നദിയിൽ ചാടി ജീവനൊടുക്കിയതായി റിപ്പോർട്ട്. 85 വയസായിരുന്നു.
ചെന്നൈയിലെ അടയാർ നദിയിൽ ചാടി ജീവനൊടുക്കിയ കെ രാജന്റെ മൃതദേഹം അഗ്നിരക്ഷാ സേനയെത്തിയതിന് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ രാജൻ രംഗത്തേക്ക് വരുന്നത് 83 ൽ ബ്രഹ്മചാരിഗൾ എന്ന ചിത്രത്തിലൂടെയാണ്. ഇതിനുശേഷം രണ്ടു ചിത്രങ്ങൾ കൂടി അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 91 ൽ മറിയാമ്മയും തുടർന്ന് ഉണർച്ചിഗൾ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു.
ഇതിനു പിന്നാലെ ഗണേഷ് സിനി ആര്‍ട്‌സ് എന്ന പേരില്‍ നിര്‍മാണക്കമ്പനി സ്ഥാപിച്ചു കെ രാജ 2000 ല്‍ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി. രാജന്റെ മരണവാർത്ത ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകം കേട്ടത്. മരണവാര്‍ത്ത ഞെട്ടിച്ചതായി ഖുശ്ബു സുന്ദറും തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാറും പ്രതികരിച്ചു.
അടുത്തിടെ തമിഴ് സിനിമാരംഗത്തെ കുറിച്ചുള്ള രാജന്റെ വിവാദ പരാമർശങ്ങൾ വലിയ ചർച്ചആയിരുന്നു . അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെ കുറിച്ചും നിർമാതാക്കൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതകളെ കുറിച്ചും സിനിമാരംഗത്തെ മോശം പ്രവണതകളെക്കുറിച്ചും അദ്ദേഹം പൊതുപരിപാടികളിലും അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. ഇതാണ് വലിയ വിവാദമായത്.
