ട്രംപിനേക്കാളും ഏറെ മുന്നിൽ; ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സുള്ള ആദ്യ രാഷ്ട്രീയ നേതാവായി നരേന്ദ്രമോദി
ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന റെക്കോർഡ് പിന്നിടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 2014ൽ ആരംഭിച്ച മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് പത്ത് കോടി ഫോളോവേഴ്‌സ് എന്ന നാഴികക്കല്ലിലേക്ക് എത്തിയത്. യുഎസ് പ്രസിഡന്റ് ട്രംപിനേക്കാൾ 4.32 കോടിയിലധികം ഫോളോവേഴ്‌സ് മോദിക്കുണ്ട്
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബാവോ സുബിയാന്തോ(1.5 കോടി) ഫോളോവേഴ്‌സുമായി മൂന്നാം സ്ഥാനത്തുണ്ട്. 1.44 കോടി ഫോളോവേഴ്‌സുള്ള ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയാണ് നാലാം സ്ഥാനത്ത്. ഇന്ത്യയിലും മറ്റ് രാഷ്ട്രീയ നേതാക്കളേക്കാൾ വലിയ മുന്നേറ്റമാണ് മോദിക്കുള്ളത്
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്(1.61 കോടി), ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 1.26 കോടി എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലോക നേതാക്കളിൽ ജപ്പാൻ പ്രധാനമന്ത്രി സാനേ തകൈച്ചി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ
