മത്സരിച്ച നാല് മണ്ഡലങ്ങളിലും വളരെ പിന്നിൽ; കർണാടകയിൽ സിപിഎമ്മിനും തിരിച്ചടി

cpm

കർണാടകയിൽ കോൺഗ്രസ് വൻ കുതിപ്പ് നടത്തിയപ്പോൾ തിരിച്ചടി നേരിട്ട പാർട്ടികളിൽ സിപിഎമ്മും. വൻ വിജയപ്രതീക്ഷയോടെ മത്സരിച്ച ബാഗേപ്പള്ളിയിൽ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണയും മണ്ഡലത്തിൽ മൂന്നാമത് ആയിരുന്ന സിപിഎമ്മിന് ഇത്തവണ ജെഡിഎസിന്റെ പിന്തുണയോടെ ജയിക്കാമെന്നായിരുന്നു പ്രതീക്ഷ. 

കോലാർ ഗോൾഡ് ഫീൽഡ് മണ്ഡലത്തിൽ സിപിഐയും സിപിഎമ്മും നേർക്കുനേർ മത്സരിച്ചപ്പോൾ സിപിഎം ആറാം സ്ഥാനത്തേക്ക് വീണു. കെ ആർ പുരത്തും ഗുൽബർഗ റൂറലിലും സിപിഎമ്മിന് പ്രതീക്ഷിക്കാനൊന്നുമില്ല.
 

Share this story