കർഷകർ അന്നദാതാക്കൾ; എപ്പോഴും ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

anurag

കർഷകരുമായി എപ്പോഴും ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അവർ അന്നദാതാക്കളാണ്. യുപിഎ സർക്കാരിന്റെ കാലത്ത് കർഷകർക്കായി ചെലവഴിച്ച തുകയേക്കാൾ മോദി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. സബ്‌സിഡിയായി മൂന്ന് ലക്ഷം കോടി രൂപയാണ് ചെലവഴിച്ചത്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം അവരുമായി സംസാരിക്കലാണ്

കഴിഞ്ഞ മൂന്ന് വർഷം നിരന്തരം പ്രവർത്തിച്ച് കർഷകർക്ക് നാനോ യൂറിയ എത്തിച്ചു. ഗോതമ്പ്, നെല്ല്, എണ്ണക്കുരു എന്നിവക്കായി 5.50 ലക്ഷം കോടി മാത്രമാണ് യുപിഎ സർക്കാർ 10 വർഷത്തിനിടെ ചെലവഴിച്ചത്. എന്നാൽ 18.39 ലക്ഷം കോടിയാണ് മോദി സർക്കാർ അനുവദിച്ചത്

12 കോടി കർഷകരുടെ അക്കൗണ്ടിൽ 2.81 ലക്ഷം കോടി രൂപ നിക്ഷേപിച്ചത് മോദി സർക്കാരാണ്. യുപിഎ കാലത്ത് കർഷകർക്ക് നഷ്ടപരിഹാരമൊന്നും ലഭിച്ചിരുന്നില്ല. മോദി സർക്കാർ പ്രധാനമന്ത്രി ഫസൽ ബീമ യോജനക്ക് കീഴിൽ 1.54 ലക്ഷം കോടി രൂപയുടെ നഷ്ടപരിഹാരം നൽകിയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
 

Share this story