ഫെബ്രുവരി 16 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ

Karshaka

ഫെബ്രുവരി 16 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. കാർഷിക വിളകൾക്ക് താങ്ങുവില അടക്കം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.

കർഷക സംഘടനകൾക്ക് പുറമെ, വ്യാപാരികളോടും ട്രാൻസ്പോർട്ടർമാരോടും ബന്ദിനെ പിന്തുണയ്ക്കാനും അന്നേദിവസം പണിമുടക്ക് നടത്താനും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സംയുക്ത കിസാൻ മോർച്ച സംഘടനകൾ ബന്ദിന്‍റെ ഭാഗമാകും. രാജ്യത്തിന് ഇതു വലിയൊരു സന്ദേശമാകുമെന്ന് ടികായത്ത് അറിയിച്ചു.

Share this story