പാർലമെന്റ് ഉപരോധ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കർഷകർ; അനുമതി നൽകാതെ പോലീസ്

പാർലമെന്റ് ഉപരോധ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കർഷകർ; അനുമതി നൽകാതെ പോലീസ്

പാർലമെന്റിന് മുന്നിൽ വ്യാഴാഴ്ച മുതൽ തീരുമാനിച്ച ഉപരോധ സമരത്തിൽ നിന്ന് മാറ്റമില്ലെന്ന് കർഷക സംഘടനകൾ. ഡൽഹി പോലീസ് ധർണക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് കർഷക സംഘടനകൾ നിലപാട് വ്യക്തമാക്കിയത്. കൊവിഡ് സാഹചര്യത്തിൽ ധർണ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. സമരവേദി മാറ്റണമെന്ന പോലീസിന്റെ നിർദേശവും കർഷകർ തള്ളി

പാർലമെന്റ് സമ്മേളനത്തിനിടെ ഓരോ ദിവസവും 200 പേർ വീതം ധർണയിരിക്കാനാണ് തീരുമാനം. പങ്കെടുക്കുന്ന കർഷകർക്ക് തിരിച്ചറിയൽ ബാഡ്ജ് നൽകും. ഓരോ ദിവസവും ധർണക്ക് ശേഷം സമരഭൂമിയിലേക്ക് ഇവർ മടങ്ങും. പങ്കെടുക്കുന്ന കർഷകരുടെ പേര് വിവരങ്ങൾ നേരത്തെ തന്നെ പോലീസിന് കൈമാറുമെന്നും കർഷക സംഘടനകൾ അറിയിച്ചു

ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ഏഴ് മെട്രോ സ്‌റ്റേഷനുകൾക്ക് പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Share this story