അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർതൃപിതാവിനെ മരുമകളും കാമുകനും ചേർന്ന് തീ കൊളുത്തി കൊന്നു

police

മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ നടുറോഡിലിട്ട് ജീവനോടെ തീ കൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. 64കാരനായ രാജേന്ദ്രനാണ് മരിച്ചത്. കടംപുലിയൂർ മലിഗംപട്ട് സ്വദേശിയാണ് രാജേന്ദ്രൻ

മരുമകളും കാമുകനും ചേർന്ന് രാജേന്ദ്രനെ തീ കൊളുത്തി കൊല്ലുകയായിരുന്നു. കഴുത്തിലും ശരീരത്തിന് പുറകിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേന്ദ്രൻ ചികിത്സക്കിടെയാണ് മരിച്ചത്. 

രാജേന്ദ്രന്റെ മരുമകകൾ ജയപ്രിയ, കാമുകൻ ഡി മണികണ്ഠൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠനും ജയപ്രിയയും തമ്മിലുള്ള അവിഹിത ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം
 

Tags

Share this story