പനിയും ശ്വാസതടസ്സവും; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sonia

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണമാണ് സോണിയയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. പനിയും ബ്രോങ്കൈറ്റിസുമുണ്ടെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സോണിയ ഗാന്ധി നിലവിൽ നിരീക്ഷണത്തിലാണ്

ഈ വർഷം ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജനുവരിയിലും സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുതിർന്ന ഡോക്ടർമാരുടെ കീഴിലാണ് സോണിയ ഗാന്ധിയെ ചികിത്സിക്കുന്നത്.
 

Share this story