കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് മമത ബാനർജിക്കെതിരെ എഫ്ഐആർ

മ്മത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവുകളും വ്യവസ്ഥകളും ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി.

​കഴിഞ്ഞ വെള്ളിയാഴ്ച കൊൽക്കത്തയിലെ കത്തീഡ്രൽ റോഡിൽ നടന്ന തൃണമൂൽ ഛാത്ര പരിഷദിന്റെ (TMCP) സ്ഥാപക ദിനാഘോഷ പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കായി കോടതി അനുമതി നൽകിയിരുന്നെങ്കിലും, ഗതാഗത തടസ്സം ഒഴിവാക്കാൻ റോഡിന്റെ ഒരു വശം (flank) പൂർണ്ണമായും തുറന്നിടണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിക്കപ്പെട്ടതായും, കോടതി നിശ്ചയിച്ച സമയപരിധി അതിലംഘിച്ചതായും പോലീസ് വ്യക്തമാക്കി.

​ഹെയ്‌സ്റ്റിംഗ്സ് പോലീസ് സ്റ്റേഷനിലാണ് മമത ബാനർജിക്കും TMCP സംഘാടകർക്കുമതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് നടപടി. ഉത്തരവ് ലംഘനവുമായി ബന്ധപ്പെട്ട് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെ പങ്കും സമഗ്രമായ അന്വേഷണത്തിലൂടെ പരിശോധിക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. 

Tags

Share this story