ബ്രിജ് ഭൂഷണിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും; ഇന്ന് തന്നെ കേസെടുക്കുമെന്ന് ഡൽഹി പോലീസ്

brij

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ ഹർജി സുപ്രീം കോടതിയിൽ. ബ്രിജ് ഭൂഷണിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമെന്നും ഇന്ന് തന്നെ കേസെടുക്കുമെന്നും ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ബ്രിജിനെതിരെ 40 കേസുകൾ ഉണ്ടെന്നും താരങ്ങൾക്ക് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഏഴ് പേർ ചേർന്നാണ് ഹർജി നൽകിയത്. കേസെടുക്കും മുമ്പ് വിശദമായ പരിശോധന വേണമെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
 

Share this story