യുപിയിലെ സർക്കാർ ആശുപത്രി ഓപറേഷൻ തീയറ്ററിൽ തീപിടിത്തം; യുവതിയും ഒരു കുഞ്ഞും മരിച്ചു

fire

ഉത്തർപ്രദേശിലെ ലക്‌നൗവിൽ സർക്കാർ ആശുപത്രിയിലെ ഓപറേഷൻ തീയറ്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് യുവതിയും ഒരു കുഞ്ഞും മരിച്ചു. ലക്‌നൗ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് ആശുപത്രിയിലാണ് ദാരുണ സംഭവം. 

സർജറിക്ക് കയറ്റിയ യുവതിയും ഹൃദയ ശസ്ത്രക്രിയക്കായി എത്തിച്ച കുട്ടിയുമാണ് മരിച്ചത്. കടുത്ത പുകയെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണം. ഓപറേഷൻ തീയറ്ററിലുണ്ടായിരുന്ന മറ്റ് രോഗികളെ സുരക്ഷിതമായി മാറ്റാൻ സാധിച്ചതായും അധികൃതർ പറഞ്ഞു
 

Share this story