കൊൽക്കത്തയിൽ ഹോട്ടലിൽ തീപിടിത്തം: ഒരു കുട്ടി ഉൾപ്പെടെ 9 പേർ മരിച്ചു: 6 പേർക്ക് ഗുരുതര പരിക്ക്

കൊൽക്കത്ത

കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

​ചികിത്സ ആവശ്യങ്ങൾക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരാണ് അപകടത്തിൽപ്പെട്ടവരിലേറെയും. കൊൽക്കത്ത ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

​അഗ്നിശമന സേനയുടെ കഠിനശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസും ഫയർഫോഴ്സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story