മഹാകാലേശ്വര ക്ഷേത്രത്തിൽ തീപിടിത്തം; പൂജാരിമാർ അടക്കം 13 പേർക്ക് പൊള്ളലേറ്റു

maha

മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ തീപിടിത്തം. അപകടത്തിൽ പൂജാരിമാർ അടക്കം 13 പേർക്ക് പൊള്ളലേറ്റു. അഞ്ച് പൂജാരിമാർക്കും 8 ഭക്തർക്കുമാണ് പൊള്ളലേറ്റത്. ഹോളി ദിനത്തിൽ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരിത നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്

പരുക്കേറ്റവരെ ഉജ്ജയിനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യ പുരോഹിതൻ സഞ്ജയ് ഗുരു, വികാസ് പൂജാരി, മനോജ് പൂജാരി, അൻഷ് പുരോഹിത്, സേവകൻ മഹേഷ് ശർമ, ചിന്താമൻ ഗെലോട്ട് തുടങ്ങിയവർക്കാണ് പരുക്കേറ്റത്

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മതിയായ ചികിത്സ ഉറപ്പ് വരുത്തിയതായും ജില്ലാ കലക്ടർ നീരജ് സിംഗ് പറഞ്ഞു.
 

Share this story