ഡൽഹി അലിപൂരിലെ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; 11 പേർ മരിച്ചു

alipur

ഡൽഹി അലിപൂരിലെ മാർക്കറ്റ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തം. ദയാൽപൂർ മാർക്കറ്റിലെ ഫാക്ടറിയിൽ നിന്ന് 11 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി

അകത്ത് രണ്ട് പേർ കൂടി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പരുക്കേറ്റ നാല് പേർ ചികിത്സയിലാണ്. ഇതിൽ ഒരാൾ പോലീസുകാരനാണ്. പൂർണമായും കത്തിക്കരിഞ്ഞതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് പോലീസ് അറിയിച്ചു

രാവിലെ അഞ്ചരയോടെയാണ് ഫയർ ഫോഴ്‌സിന് വിവരം ലഭിക്കുന്നത്. ആറ് ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി നാല് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
 

Share this story